എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ നടത്തിവന്ന നിരാഹാരസമരം സമാപിച്ചു
എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ നടത്തിവന്ന നിരാഹാരസമരം സമാപിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസ് പടിക്കല്‍ നടത്തിവന്ന നിരാഹാരസമരം സമാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജി കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടിയില്‍, ബിനു കേശവന്‍, ധന്യ അനില്‍, ഷജി തങ്കച്ചന്‍, ബിന്ദുലതാ രാജു, നിഷാമോള്‍ പി എം എന്നിവര്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. എട്ടാം വാര്‍ഡായ കല്ലുകുന്നിലെ നിരവധി ആളുകളുടെ ആശ്രയമായ അസിപ്പടി റോഡിനെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.2018ലെ പ്രളയത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുമായി 47 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നഗരസഭയുടെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള തുടര്‍നടപടി ഉണ്ടായില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അനുവദിച്ച തുക നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
What's Your Reaction?






