മാംഗല്യം തന്തുനാനേനാ.... സ്‌പെയിന്‍ സ്വദേശികളുടെ വിവാഹം ഇടുക്കി കുമളിയിലെ ക്ഷേത്രത്തില്‍ ഹൈന്ദവ ആചാരപ്രകാരം: സെലീയയെ വരണമാല്യം ചാര്‍ത്തി ഓസ്‌കാര്‍ 

മാംഗല്യം തന്തുനാനേനാ.... സ്‌പെയിന്‍ സ്വദേശികളുടെ വിവാഹം ഇടുക്കി കുമളിയിലെ ക്ഷേത്രത്തില്‍ ഹൈന്ദവ ആചാരപ്രകാരം: സെലീയയെ വരണമാല്യം ചാര്‍ത്തി ഓസ്‌കാര്‍ 

Feb 21, 2026 - 14:01
 0
മാംഗല്യം തന്തുനാനേനാ.... സ്‌പെയിന്‍ സ്വദേശികളുടെ വിവാഹം ഇടുക്കി കുമളിയിലെ ക്ഷേത്രത്തില്‍ ഹൈന്ദവ ആചാരപ്രകാരം: സെലീയയെ വരണമാല്യം ചാര്‍ത്തി ഓസ്‌കാര്‍ 
This is the title of the web page

ഇടുക്കി: കുമളി ശ്രീദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ സ്‌പെയിന്‍ സ്വദേശി ഓസ്‌കാര്‍ ജീവിതപങ്കാളി സെലീയയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. ശുഭമുഹൂര്‍ത്തത്തിന് സാക്ഷികളായി ക്ഷേത്രം ഭാരവാഹികളും ദര്‍ശനത്തിനെത്തിയ ഭക്തരും. ഇരുവരുടെയും ജാതിയോ മതമോ നോക്കാതെ വിവാഹം നടത്തി ക്ഷേത്രം ഭാരവാഹികള്‍ മാതൃകയായി.
2010 മുതല്‍ കോവിഡ് കാലമൊഴികെ എല്ലാവര്‍ഷവും മുടങ്ങാതെ ഓസ്‌കര്‍ കേരളം സന്ദര്‍ശിക്കാറുണ്ട്. വര്‍ക്കലയും തേക്കടിയുമാണ് ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതോടെയാണ് ഓസ്‌കാറിന് ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന ആഗ്രഹമുദിച്ചത്. കേരളത്തെക്കുറിച്ചുള്ള ഓസ്‌കാറിന്റെ വാക്കുകളാണ് സെലിയയെയും കേരളത്തിലേക്ക് എത്തിച്ചത്.
തുടര്‍ന്ന് ഇരുവരും ആചാരപ്രകാരം വിവാഹം കഴിക്കാന്‍ ശ്രീദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രം തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ഭാരവാഹികള്‍ ഇരുവരെയും സ്വീകരിക്കുകയും ആചാരപ്രകാരം വിവാഹം കഴിപ്പിച്ചുനല്‍കുകയും ചെയ്തു. ചടങ്ങുകള്‍ക്കുശേഷം കേരളീയ സദ്യയും ഒരുക്കിയിരുന്നു. മേല്‍ശാന്തി കണ്ണന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് രവീന്ദ്രന്‍ നായരും മറ്റ് ഭാരവാഹികളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രദര്‍ശനത്തിന് എത്തിയവരും കൗതുകത്തോടെ ചടങ്ങില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow