തൊഴിലാളികളുടെ കണ്ണുവെട്ടിച്ച് തോട്ടത്തില്‍നിന്ന് 40 കിലോ പച്ചഏലക്ക മോഷ്ടിച്ചു: 2 പേര്‍ വണ്ടന്‍മേട് പൊലീസിന്റെ പിടിയില്‍

തൊഴിലാളികളുടെ കണ്ണുവെട്ടിച്ച് തോട്ടത്തില്‍നിന്ന് 40 കിലോ പച്ചഏലക്ക മോഷ്ടിച്ചു: 2 പേര്‍ വണ്ടന്‍മേട് പൊലീസിന്റെ പിടിയില്‍

Mar 6, 2026 - 10:00
 0
തൊഴിലാളികളുടെ കണ്ണുവെട്ടിച്ച് തോട്ടത്തില്‍നിന്ന് 40 കിലോ പച്ചഏലക്ക മോഷ്ടിച്ചു: 2 പേര്‍ വണ്ടന്‍മേട് പൊലീസിന്റെ പിടിയില്‍
This is the title of the web page

ഇടുക്കി: വിളവെടുത്ത 40 കിലോ പച്ചഏലക്ക തൊഴിലാളികളുടെ കണ്ണുവെട്ടിച്ച് മോഷ്ടിച്ച രണ്ടുപേരെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം കിണറ്റിന്‍കരയില്‍ അജ്മല്‍ അന്‍സാരി(19), പീരുമേട് ഗസ്റ്റ് ഹൗസ് ക്വാര്‍ട്ടേഴ്‌സില്‍ രതീഷ് സെല്‍വം(30) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 28ന് വൈകിട്ട് കടശിക്കടവിലുള്ള തോട്ടത്തിലാണ് സംഭവം. വിളവെടുത്ത ഏലക്ക സ്റ്റോറിലേക്ക് കൊണ്ടുപോകുന്നതിനായി തൊഴിലാളികള്‍ ചാക്കിലാക്കി റോഡരികില്‍ എത്തിച്ചിരുന്നു. തൊഴിലാളികള്‍ സ്ഥലത്തുനിന്ന് മാറിയ തക്കംനോക്കി പ്രതികള്‍ ഒരു ചാക്ക് ഏലക്ക മോഷ്ടിച്ചത്. തുടര്‍ന്ന് അണക്കരയിലുള്ള മലഞ്ചരക്ക് കടയില്‍ വിറ്റു. ഏലക്കായുമായി പ്രതികള്‍ ബൈക്കില്‍ പോകുന്നത് സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച പുറ്റടിയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. കട്ടപ്പന ഡിവൈഎസ്പി വി ടി സാജന്റെ നിര്‍ദേശപ്രകാരം വണ്ടന്‍മേട് എസ്‌ഐ ബിനോയി എബ്രഹാം, എസ്‌ഐ ജി പ്രകാശ്, എഎസ്‌ഐ ഷിജോ, സിപിഒമാരായ കൃഷ്ണകുമാര്‍, സ്റ്റെഫിന്‍ ആര്‍, ജയ്‌മോന്‍ എന്നിവരാണ് അന്വേഷണം.

What's Your Reaction?

like

dislike

love

funny

angry

sad

wow