കമ്പംമെട്ട് സംഘര്‍ഷം: എസ്എച്ച്ഒയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
കമ്പംമെട്ട് സംഘര്‍ഷം: എസ്എച്ച്ഒയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

ഇടുക്കി: കേരള- തമിഴ്നാട് അതിര്‍ത്തിയിലെ കമ്പംമെട്ട് ചെക്ക്പോസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എച്ച്ഒ ഷമീര്‍ ഖാന് മര്‍ദനമേറ്റെന്ന ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. ലോറിയിലെ സിസി ടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ലോറി ഡ്രൈവര്‍മാര്‍ താല്‍കാലികമായി പ്രതിഷേധം അവസാനിപ്പിച്ചതോടെ കമ്പംമെട്ട്- കമ്പം അന്തര്‍സംസ്ഥാനപാതയില്‍ വാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി. തമിഴ്‌നാട്ടില്‍നിന്ന് പാസില്ലാതെ പാറപ്പൊടി കയറ്റിവന്ന ലോറി എസ്എച്ച്ഒ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. ലോറിയുടെ താക്കോല്‍ ആവശ്യപ്പെട്ടത്തോടെ ഡ്രൈവര്‍ എസ്എച്ച്ഒയെ ക്യാബിനിലേക്ക് വലിച്ചുകയറ്റി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഉദ്യോഗസ്ഥന്റെ തോളിന് ക്ഷതമേറ്റു. തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ എത്തി ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തു. ഇതോടെ തമിഴ്‌നാട്ടില്‍നിന്നെത്തിയ ഡ്രൈവര്‍മാര്‍ കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് ഉപരോധിച്ചു. അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കസ്റ്റഡിയിലെടുത്ത ഡ്രൈവറെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിന്നീട് കട്ടപ്പന, ഉത്തമപാളയം ഡിവൈഎസ്പിമാര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. ഇതോടെ ഡ്രൈവര്‍മാര്‍ ഉപരോധം അവസാനിപ്പിക്കുകയും പുനസ്ഥാപിക്കുകയുമായിരുന്നു. എം എം മണി എംഎല്‍എയും സ്ഥലത്തെത്തിയിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് പാസില്ലാതെ അനധികൃതമായി കരിങ്കല്ലും പാറപ്പൊടിയും കമ്പംമെട്ട് വഴി വ്യാപകമായി കടത്തുന്നതായി ആക്ഷേപമുണ്ട്.
What's Your Reaction?






