അടിമാലിയില്‍ ചക്ക വിഭവങ്ങളുടെ മത്സരം നടത്തി   

അടിമാലിയില്‍ ചക്ക വിഭവങ്ങളുടെ മത്സരം നടത്തി   

Jun 27, 2026 - 16:48
 0
അടിമാലിയില്‍ ചക്ക വിഭവങ്ങളുടെ മത്സരം നടത്തി    
This is the title of the web page

ഇടുക്കി: സമന്വയ ചാരിറ്റബിള്‍ സൊസൈറ്റി അടിമാലിയില്‍ സ്വയംസഹായ സംഘാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ചക്ക വിഭവങ്ങളുടെ മത്സരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു ഉദ്ഘാടനംചെയ്തു. പ്രാദേശിക ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ചക്കയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രചാരണം എന്നിവയാണ് മത്സരത്തിന്റെ ലക്ഷ്യം. വിവിധ സ്വയംസഹായ സംഘങ്ങളിലെ 18ലേറെ ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുത്തു. പിസ, സ്മൂത്തി, കറി, ഹല്‍വ, ബിരിയാണി, തീയല്‍, കേക്ക്, വൈന്‍ തുടങ്ങി വിവിധയിനം ഭക്ഷണപദാര്‍ഥങ്ങളാണ് ചക്ക ഉപയോഗിച്ച് തയ്യാറാക്കിയത്. കാര്‍മല്‍ഗിരി പ്രോവിന്‍സ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സിലര്‍ സിസ്റ്റര്‍ ക്ലാരിസ് സിഎംസി  അധ്യക്ഷയായി. ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍മേരി, സിസ്റ്റര്‍ ലിസ്യു സിഎംസി, സിസ്റ്റര്‍ ജിയാന സിഎംസി, സമന്വയയുടെ ഭാരവാഹികള്‍, സ്വയംസഹായ സംഘാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow