മേലേചിന്നാര്‍ ക്ഷേത്രത്തില്‍ ഉത്സവം ഇന്നുമുതല്‍
മേലേചിന്നാര്‍ ക്ഷേത്രത്തില്‍ ഉത്സവം ഇന്നുമുതല്‍
ഇടുക്കി: മേലേചിന്നാര്‍ ശ്രീദേവി ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠ വാര്‍ഷികവും ഉത്സവവും തിങ്കളാഴ്ച ആരംഭിക്കും. രാവിലെ മുതല്‍ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഉഷപൂജ, കൊടിയേറ്റ്, വൈകിട്ട് 6.30ന് ദീപാരാധന. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഉച്ചപൂജ, വൈകിട്ട് 5.30ന് മേലേചിന്നാര്‍ എസ്എന്‍ഡിപി യോഗം ഗുരുദേവ ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര, എട്ടിന് കലാപരിപാടികള്‍. ബുധനാഴ്ച രാവിലെ 8.30ന് കലശാഭിഷേകം, ഒമ്പതിന് പൊങ്കാല, 10ന് പൊങ്കാല നിവേദ്യം, വൈകിട്ട് 7.30ന് പുന്നപ്ര മനോജിന്റെ നാടന്‍പാട്ട്. തിരുവല്ല ഗോവിന്ദന്‍ നമ്പൂതിരി, ആലപ്പുഴ രഞ്ജിത് ശാന്തി, മിഥുന്‍ മോഹന്‍ ശാന്തി എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?