വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ഒളിക്യാമറ വച്ച് വനിതാ പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍

വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ഒളിക്യാമറ വച്ച് വനിതാ പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍

Jun 12, 2025 - 11:31
Jun 12, 2025 - 11:56
 0
വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ഒളിക്യാമറ വച്ച് വനിതാ പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍. അതേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴ് മാസക്കാലമായി  പകര്‍ത്തിയ മുഴുവന്‍ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നല്‍കുകയും ഇത് കാണിച്ച്  ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വനിതാ സെല്ലിലും സൈബര്‍ സെല്ലിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം വൈശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനൊപ്പം നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ഏഴ് മാസക്കാലമായി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെത്തി ജോലി ചെയ്തിട്ടുള്ള മുഴുവന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങള്‍  ഇവര്‍ അറിയാതെ പകര്‍ത്തുകയായിരുന്നു. മണ്ഡലകാലം മുതല്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വൈശാഖിന്റെ മൊബൈലില്‍ ഉണ്ട്. സൈബര്‍ കുറ്റം ഉള്‍പ്പെടെ ചുമത്തി  ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow