മൈലാടുംപാറയില്‍ കാട്ടുപന്നിക്കൂട്ടം ബൈക്ക് ഇടിച്ചുവീഴ്ത്തി: യുവാവിന് പരിക്ക്
മൈലാടുംപാറയില്‍ കാട്ടുപന്നിക്കൂട്ടം ബൈക്ക് ഇടിച്ചുവീഴ്ത്തി: യുവാവിന് പരിക്ക്

ഇടുക്കി: കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ബൈക്ക് ഇടിച്ചുവീഴ്ത്തി. ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മൈലാടുംപാറ മാലികുടിയില് അനൂപ് ജോര്‍ജിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി മൈലാടുംപാറയ്ക്ക് സമീപം കാട്ടുപന്നിക്കൂട്ടം അനൂപിന്റെ സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ കാലിനും കൈയ്ക്കും പരിക്കേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മേഖലയില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






