കാഞ്ചിയാറില്‍ പെണ്‍കുട്ടി ജീവനൊടുക്കിയത് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനാല്‍
കാഞ്ചിയാറില്‍ പെണ്‍കുട്ടി ജീവനൊടുക്കിയത് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനാല്‍

ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ 16 വയസുകാരി ജീവനൊടുക്കിയത് രണ്ടാം അലോട്ട്മെന്റിലും പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നെന്ന് പൊലീസ്. കാഞ്ചിയാര്‍ കക്കാട്ടുകട കക്കാട്ട് ഉദയന്റെ മകള്‍ ശ്രീപാര്‍വതിയാണ് മരിച്ചത്. പുലര്‍ച്ചെ 4.30 ഓടെ വീട്ടുകാര്‍ ഉറക്കമുണര്‍ന്നപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ പുറത്തുള്ള ചെറിയമുറിയില് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?






