കനത്ത മഴയില്‍ കട്ടപ്പന കാവുംപടി ദേവീക്ഷേത്രത്തിന് സമീപം മണ്‍തിട്ട ഇടിഞ്ഞു

കനത്ത മഴയില്‍ കട്ടപ്പന കാവുംപടി ദേവീക്ഷേത്രത്തിന് സമീപത്ത് മണ്‍തിട്ട ഇടിഞ്ഞു

Jun 12, 2025 - 10:20
Jun 12, 2025 - 10:23
 0
കനത്ത മഴയില്‍ കട്ടപ്പന കാവുംപടി ദേവീക്ഷേത്രത്തിന് സമീപം മണ്‍തിട്ട ഇടിഞ്ഞു
This is the title of the web page

ഇടുക്കി: ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ കട്ടപ്പന കുന്തളംപാറ കാവുംപടി ദേവീക്ഷേത്രത്തിന് സമീപം മണ്‍തിട്ട ഇടിഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് 10 അടി ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞുവീണത്. കൂറ്റന്‍ കല്ലുകളും മണ്ണും ക്ഷേത്രത്തിന്റെ ഭിത്തിയുടെ സമീപം വരെ എത്തി. മണ്‍തിട്ട ഇടിഞ്ഞതോടെ ഇതിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ 3 മരങ്ങള്‍ ഏതുസമയവും നിലം പതിക്കാവുന്ന നിലയിലാണ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow