കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സെമിനാറും ഉമ്മന്‍ചാണ്ടി അനുസ്മരണവും നടത്തി
കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സെമിനാറും ഉമ്മന്‍ചാണ്ടി അനുസ്മരണവും നടത്തി

ഇടുക്കി: കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സെമിനാറും ഉമ്മന്‍ചാണ്ടി അനുസ്മരണവും നടത്തി. സാംസ്‌കാരിക നിലയത്തില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പി കെ ഗോപി അനുസ്മരണ സന്ദേശം നല്‍കി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി അധ്യക്ഷനായി. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, ഡിസിസി സെക്രട്ടറിമാരായ തോമസ് രാജന്‍, വൈ സി സ്റ്റീഫന്‍, എം എന്‍ ഗോപി, ബിജോ മാണി, എം ടി അര്‍ജുനന്‍, ബ്ലോക്ക് പ്രസിഡന്റ് യശോധരന്‍, യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ഞ്ചോല ബ്ലോക്ക് പ്രസിഡന്റ് ആനന്ദ് തോമസ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജ്യോത്സന ജോബിന്‍, അഭിലാഷ് പരുന്തിരി, അര്‍നോള്‍ഡ് ആന്റണി, ബേബി മരുതക്കുന്നേല്‍, അപ്പച്ചന്‍ തെങ്ങണ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






