ലഹരിക്കടത്തുകാരെ പിടിക്കാന്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ്: സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി
ലഹരിക്കടത്തുകാരെ പിടിക്കാന്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസ്: സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി

ഇടുക്കി: ഓണത്തിനുമുന്നോടിയായി വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. തമിഴ്‌നാട്ടില്‍നിന്ന് കുമളി അതിര്‍ത്തി പ്രദേശങ്ങളിലൂടെ ലഹരി ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് എത്തുന്നത് തടയുന്നതിനായി പരിശോധന കര്‍ശനമാക്കി. ഓണത്തിനുമുന്നോടിയായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് ജില്ലയിലേക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ സാധ്യത കണക്കിലെടുത്താണ് സ്‌പെഷ്യല്‍ ഡ്രൈവ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്യാം കെ എസിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനങ്ങള്‍ പരിശോധിച്ചു. സ്‌കൂള്‍ പരിസരത്തെത്തുന്ന വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ എന്നിവയും പരിശോധിച്ചു. യാത്രക്കാരായ രണ്ടുപേരുടെ പക്കല്‍നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവരില്‍നിന്ന് പിഴ ഈടാക്കി. പൊലീസ്- എക്‌സൈസ് സംയുക്തമായുള്ള ഓണം സ്‌പെഷ്യല്‍ ഡ്രൈവ് വരുംദിവസങ്ങളില്‍ നടക്കും.
What's Your Reaction?






