ഇടുക്കി: വയനാടിനൊരു കൈത്താങ്ങാകാന്‍ മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ വിവിധ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിച്ചു. സ്‌നേഹപൂര്‍വം വയനാടിനായി എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കാഞ്ചിയാര്‍ പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 25 വീടുകളുടെ നിര്‍മാണത്തിന് തുക കണ്ടെത്തുന്നതിനായാണ് ചലഞ്ച് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ സ്വന്തം വീടുകളില്‍ നിന്നും നിര്‍മിച്ചുകൊണ്ടുവന്ന പലഹാരങ്ങളാണ് വില്‍പ്പന നടത്തിയതെന്ന് എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീജ സി വി പറഞ്ഞു. പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണന്‍ ,എന്‍.എസ്.എസ് കോഡിനേറ്റര്‍ ശ്രീജ സി വി ,അധ്യാപകരായ ലിന്‍സി ജോര്‍ജ് പി.ടി.എ പ്രസിഡന്റ് പ്രിന്‍സ് മറ്റപള്ളി, ജയ്‌മോന്‍ കോഴിമല മറ്റു അധ്യാപകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.