കട്ടപ്പനയുടെ സഹായം വയനാട്ടിലെത്തിക്കാന്‍ മൂവര്‍ സംഘം
കട്ടപ്പനയുടെ സഹായം വയനാട്ടിലെത്തിക്കാന്‍ മൂവര്‍ സംഘം

ഇടുക്കി:വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കട്ടപ്പനയുടെ സഹായമെത്തിക്കാന്‍ മൂവര്‍ സംഘം. യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുധീഷ്, അഖില്‍, ജിജു എന്നിവരാണ് ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കളുമായി വയനാട്ടിലേയ്ക്ക് പുറപ്പെട്ടത്. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും സുമനസുകളില്‍ നിന്നും സുഹൃത്തുക്കളുടെ സഹായത്തോടെ ശേഖരിച്ച വസ്ത്രങ്ങള്‍, മരുന്നുകള്‍, ഭക്ഷണസാധനങ്ങള്‍, കുടിവെള്ളം, സാനിറ്ററി നാപ്കിന്‍സ്, തുടങ്ങിയവയുമായി സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല ഫ്‌ലാഗ് ഓഫ് ചെയ്തു. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ഭാരവാഹികളായ സിജോ എവസ്റ്റ്, എസ്.സൂര്യലാല്‍, പി.എന്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






