വിടവാങ്ങിയത് കട്ടപ്പനയുടെ ശബ്ദസൗകുമാര്യം
വിടവാങ്ങിയത് കട്ടപ്പനയുടെ ശബ്ദസൗകുമാര്യം

ഇടുക്കി: കട്ടപ്പനയുടെ ശബ്ദസൗകുമാര്യമായ അനൗണ്‍സര്‍ രാജു വിടവാങ്ങി. വാക്കുകള്‍ സ്പഷ്ടമായും വ്യക്തമായും സ്ഫുടതയോടെ അവതരിപ്പിക്കുന്ന വെള്ളയാംകുടി സുവര്‍ണഗിരി വെത്തോംപറമ്പില്‍ ഒ വി രാജു എന്ന കട്ടപ്പനക്കാരുടെ രാജുചേട്ടന്‍ ഏവര്‍ക്കും പ്രിയങ്കരനാണ്. അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ സൈഡ് സീറ്റില്‍ മൈക്കുംപിടിച്ച് അറിയിപ്പുകള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് കടന്നുപോകുന്ന അദ്ദേഹം നഗരത്തിലെ പതിവുകാഴ്ചകളിലൊന്നായിരുന്നു. പരിചയ മുഖങ്ങള്‍ കാണുമ്പോള്‍ ചെറുപുഞ്ചിരി നല്‍കി കടന്നുപോകുന്നു. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍, സര്‍ക്കാര്‍ അറിയിപ്പുകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളുടെയും പൊതുപരിപാടികളുടെയും അറിയിപ്പുകള്‍, ചരമ അറിയിപ്പുകള്‍ തുടങ്ങിയവയെല്ലാം നഗരത്തില്‍ മുഴങ്ങുന്നത് അനൗണ്‍സര്‍ രാജു ശബ്ദത്തിലാണ്. നഗരത്തിലെ സ്ഥിരംസാന്നിധ്യവും ഏവര്‍ക്കും സുപചിരിതനുമായ ആളാണ് വിടവാങ്ങിയത്.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കള്‍: റിന്‍സി, റിനോയി, റിജോഷ്. മരുമക്കള്‍: റോബിന്‍, മീനു, നീത. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഉച്ചകഴിഞ്ഞ് 2 മുതല്‍ മൂന്നുവരെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.
What's Your Reaction?






