മാട്ടുക്കട്ട ഗവ. സ്‌കൂളിന്റെ സ്ഥലം സന്ദര്‍ശിച്ച് സബ് കലക്ടര്‍
മാട്ടുക്കട്ട ഗവ. സ്‌കൂളിന്റെ സ്ഥലം സന്ദര്‍ശിച്ച് സബ് കലക്ടര്‍

ഇടുക്കി: മാട്ടുക്കട്ട ഗവ. എല്‍.പി സ്‌കൂളിന്റെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതുമായി ബന്ധപ്പെട്ട് പി.ടി.എ നല്‍കിയ പരാതിയില്‍ സബ് കലക്ടര്‍ അരുണ്‍ എസ്. നായര്‍ സന്ദര്‍ശനം നടത്തി. ഇതോടൊപ്പം സ്ഥലം അളന്നു തിട്ടപ്പെടുത്തി ആവശ്യമായ രേഖകള്‍ പരിശോധിച്ചു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഭൂമി തിരികെ പിടിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അരുണ്‍ എസ്.നായര്‍ പറഞ്ഞു. റവന്യൂ വകുപ്പ്, അയ്യപ്പന്‍കോവില്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്.
What's Your Reaction?






