മാട്ടുക്കട്ട ഗവ. സ്‌കൂളിന്റെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു
മാട്ടുക്കട്ട ഗവ. സ്‌കൂളിന്റെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു

ഇടുക്കി: മാട്ടുക്കട്ട ഗവ. എല്‍.പി സ്‌കൂളിന്റെ സ്‌കൂള്‍ വാഹനം തുരുമ്പെടുത്തു നശിക്കുന്നതായി പരാതി. 2012 -13 വര്‍ഷത്തില്‍ പീരുമേട് മുന്‍ എം.എല്‍.എ ഇ.എസ് ബിജിമോളുടെ എസ്.ഡി.എഫ് പദ്ധതിയില്‍ നിന്ന് അറ് ലക്ഷം രൂപ മുതല്‍മുടക്കിലാണ് വാഹനം വാങ്ങിയത്. നാലു വര്‍ഷം ഉപയോഗിച്ച വാഹനം അറ്റകുറ്റപ്പണികള്‍ ആവശ്യമായ സമയത്ത് പി.ടി.എ ക്കോ, അധികൃതര്‍ക്കോ ഫണ്ട് ഇല്ലാത്തതിനാല്‍ താല്‍ക്കാലികമായി മാറ്റി ഇടുകയായിരുന്നു. പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പഞ്ചായത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അപേക്ഷകള്‍ നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. എട്ട് വര്‍ഷമായി ഉപയോഗിക്കാത്ത വാഹനത്തിന്റെ സീറ്റുകളും ടയറുകളും ഉള്‍പ്പെടെ തുരുമ്പ് എടുത്ത് നശിച്ച നിലയിലാണ്. നിലവില്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കുന്നത്. വാഹനം അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കുകയോ ലേലം ചെയ്യുകയോ ചെയ്യണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. സ്‌കൂള്‍ വളപ്പില്‍ കിടന്ന് നശിക്കുന്ന വാഹനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
What's Your Reaction?






