കാലവര്‍ഷം ആരംഭിച്ചിട്ടും ജലനിരപ്പ് ഉയരാതെ അണക്കെട്ടുകള്‍
കാലവര്‍ഷം ആരംഭിച്ചിട്ടും ജലനിരപ്പ് ഉയരാതെ അണക്കെട്ടുകള്‍
ഇടുക്കി: കാലവര്‍ഷം ആരംഭിച്ചിട്ടും ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നില്ല. ചെറുഡാമുകള്‍ ഇപ്പോഴും അടിത്തട്ട് തെളിഞ്ഞ നിലയിലാണ്. ഇരട്ടയാര്‍, കല്ലാര്‍ തുടങ്ങിയ ഇടുക്കിഡാമിന്റെ ഡൈവേര്‍ഷന്‍ ഡാമുകളിലും കാര്യമായ നീരൊഴുക്കില്ല. ഏപ്രില്‍ ആദ്യവാരം തന്നെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താന്നിരുന്നു.മെയ് മാസത്തോടെ ജലനിരപ്പ് പൂര്‍ണമായും ഇല്ലാതാകുകയും ഡാമുകള്‍ വറ്റുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ വലിയ അണക്കെട്ടുകളെ മാത്രമാണ് കെഎസ്ഇബി ആശ്രയിച്ചിരുന്നത്. ചെറുഡാമുകള്‍ മിക്കതും വറ്റിയതോടെ ഡാമുകളുടെ പരിസരങ്ങളിലുള്ളവര്‍ക്ക് ജലക്ഷാമവും രൂക്ഷമായിരുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ മഴ എത്തിയെങ്കിലും ഡാമുകളിലേയ്ക്ക് കാര്യമായ നീരോഴുക്കുണ്ടായില്ല. വരും ദിവസങ്ങളില്‍ മണ്‍സൂണ്‍ കനക്കുന്നതോടെ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെയും പ്രതീക്ഷ.
What's Your Reaction?