ദേവിയാര്‍ പുഴയില്‍ മാലിന്യം തള്ളല്‍: നടപടി വേണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

ദേവിയാര്‍ പുഴയില്‍ മാലിന്യം തള്ളല്‍: നടപടി വേണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

Feb 18, 2026 - 13:11
 0
ദേവിയാര്‍ പുഴയില്‍ മാലിന്യം തള്ളല്‍: നടപടി വേണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
This is the title of the web page

ഇടുക്കി: പെരിയാറിന്റെ കൈവഴിയായ ദേവിയാര്‍ പുഴയില്‍ മാലിന്യം തള്ളല്‍ വര്‍ധിക്കുന്നുവെന്ന് പരാതി. വിവിധ ഇടങ്ങളില്‍നിന്നുള്ള ശുചിമുറി മാലിന്യങ്ങളടക്കം പുഴയിലേക്കാണ് തള്ളുന്നത്. പുഴയുടെ ഉത്ഭവം മുതല്‍ മാലിന്യമുണ്ടെങ്കിലും മച്ചിപ്ലാവ് പറക്കുടിസിറ്റി ഭാഗത്താണ് വ്യാപകമായി ചാക്കില്‍കെട്ടി മാലിന്യം തള്ളുന്നത്. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയംഗം കെ ബുള്‍ബേന്ദ്രന്‍, ഗ്രീന്‍ കെയര്‍ കേരള ജില്ലാ പ്രസിഡന്റ് അലിയ ദേവി പ്രസാദ്, പഞ്ചായത്തംഗം എന്നിവര്‍ നേരിട്ടെത്തി പരിശോധന നടത്തി. ചാക്കില്‍കെട്ടി തള്ളിയ മാലിന്യത്തില്‍നിന്ന് വിലാസം അടങ്ങിയ ബില്ലുകള്‍ ലഭിച്ചതായും ഇവരെ കണ്ടെത്തുന്നതിനാവശ്യമായ  നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തംഗം പറഞ്ഞു. അതേസമയം ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന മാലിന്യം തള്ളല്‍ തടയുന്നതിനും പിഴ ഈടാക്കുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കണണെന്നാവശ്യപ്പെട്ട് ഗ്രീന്‍ കെയര്‍ കേരള കലക്ടര്‍ക്ക് പരാതി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow