അഞ്ചുരുളിയില്‍മഹിള കോണ്‍ഗ്രസ് പ്രതിഷേധ യോഗം വണ്ടിപ്പെരിയാറില്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷയില്ല: തുരങ്കമുഖത്തേയ്ക്കുള്ള നടപ്പാതയില്‍ മണ്ണിടിച്ചില്‍
മഹിള കോണ്‍ഗ്രസ് പ്രതിഷേധ യോഗം വണ്ടിപ്പെരിയാറില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ പ്രതിഷേധ യോഗം നടത്തി. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്തു. കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അനാസ്ഥ കാട്ടിയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷയായി.ജില്ലാ വൈസ് പ്രസിഡന്റുമാരായ മിനി പ്രിന്‍സ്, മണിമേഖല, ജനറല്‍ സെക്രട്ടറിമാരായ സ്വര്‍ണലത അപ്പുക്കുട്ടന്‍, ലൗലി ഈശോ, ബ്ലോക്ക് പ്രസിഡന്റുമാരായ ആന്‍സി ജെയിംസ്, ഡോമിന സജി, മണ്ഡലം പ്രസിഡന്റുമാരായ പ്രിയങ്ക മഹേഷ്, സുധാ രാമര്‍, കോണ്‍ഗ്രസ് നേതാക്കളായ പി എ അബ്ദുള്‍ റഷീദ്, റോബിന്‍ കാരക്കാട്, ആര്‍ ഗണേശന്‍, പി പി റഹീം, ബാബു ആന്റപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു.
What's Your Reaction?






