ഒരു ചുവട്ടില്‍ നിന്ന് എട്ടുകിലോഗ്രാം വിളവ് ഇഞ്ചിക്കൃഷിയില്‍ അനില്‍കുമാറിന്റെ വിജയഗാഥ
ഒരു ചുവട്ടില്‍ നിന്ന് എട്ടുകിലോഗ്രാം വിളവ് ഇഞ്ചിക്കൃഷിയില്‍ അനില്‍കുമാറിന്റെ വിജയഗാഥ

ഇടുക്കി: ഒരു ചുവട്ടില്‍ എട്ടുകിലോഗ്രാം ഇഞ്ചി. കട്ടപ്പന അമ്പലക്കവല കൊല്ലക്കാട്ട് കെ ആര്‍ അനില്‍കുമാറിന്റെ പുരയിടത്തിലാണ് ഇഞ്ചിയുടെ വന്‍ വിളവ്. അഞ്ചുവര്‍ഷം മുമ്പാണ് ഇഞ്ചിക്കൃഷി തുടങ്ങിയത്. ആദ്യകാലങ്ങളില്‍ രണ്ടുകിലോഗ്രാം വരെ ഒരുചുവട്ടില്‍ നിന്ന് വിളവ് ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അഞ്ചുകിലോയായി ഉയര്‍ന്നു. എന്നാല്‍ ഇത്തവണ പ്രതീക്ഷകള്‍ക്കപ്പുറം മണ്ണ് 'നിറഞ്ഞനുഗ്രഹിച്ചു'. എട്ടുകിലോയിലേറെ തൂക്കം ഇഞ്ചിയാണ് ഒരുചുവട്ടില്‍ വിളഞ്ഞത്. ആറ് അടിയിലേറെ പൊക്കമുണ്ടായിരുന്നു തണ്ടിന്.
പരമ്പരാഗത കൃഷിക്കാരനായ അനില്‍കുമാര്‍ ജൈവവളം മാത്രമേ വിളകള്‍ക്ക് പ്രയോഗിക്കാറുള്ളൂ. ഇദ്ദേഹവും ഭാര്യ അനിയും ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. ഓരോവര്‍ഷവും കഴിയുമ്പോഴും ഇഞ്ചിയുടെ വലുപ്പവും വിളവും കൂടിവരുന്നത് കൗതുകമായിരിക്കുകയാണ്.
What's Your Reaction?






