കോണ്‍ഗ്രസ് ജന്മദിനാഘോഷം നാളെ കട്ടപ്പനയില്‍

കോണ്‍ഗ്രസ് ജന്മദിനാഘോഷം നാളെ കട്ടപ്പനയില്‍

Dec 25, 2023 - 00:07
Jul 8, 2024 - 00:12
 0
കോണ്‍ഗ്രസ് ജന്മദിനാഘോഷം നാളെ കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ്സിന്റെ 139-ാം സ്ഥാപകദിനം വ്യാഴാഴ്ച രാവിലെ 10ന് കട്ടപ്പനയില്‍ ആഘോഷിക്കും. കോണ്‍ഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. ഗാന്ധി സ്‌ക്വയറില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന്, ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനം എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ പതാക ഉയര്‍ത്തും. മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ജന്മദിന സന്ദേശം നല്‍കും. യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി കേക്ക് മുറിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളേയും പ്രവര്‍ത്തകരേയും കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ആദരിക്കും.
സ്‌കൂള്‍ കലോത്സവങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ജോസ് ആനക്കല്ലില്‍, സി എം തങ്കച്ചന്‍, ജിതിന്‍ ഉപ്പുമാക്കല്‍, ഷാജി വെള്ളംമാക്കല്‍, പി ജെ ജോസഫ്, പി ജെ ബാബു, സജിമോള്‍ ഷാജി, സിന്ധു വിജയകുമാര്‍, രാധാകൃഷ്ണന്‍ നായര്‍, ഷാജന്‍ അബ്രഹാം, മേരി ദാസന്‍, സാന്ദ്ര ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow