ചപ്പാത്ത് ടൗണില്‍ റോഡിന്റെ ഉയരം കൂടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം
ചപ്പാത്ത് ടൗണില്‍ റോഡിന്റെ ഉയരം കൂടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം

ഇടുക്കി: ചപ്പാത്ത് ടൗണില്‍ റോഡിന്റെ ഉയരം കൂട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. തൊടുപുഴ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടൗണില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ ഉയരം ഹൈറ്റ് കൂട്ടുന്നത് വേണ്ടത്ര ധാരണ ഇല്ലാതെയാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഉയരം കൂട്ടിയാല്‍ ടൗണില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വെള്ളക്കെട്ടിനെ സംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ അസിസ്റ്റന്റ് എന്‍ജിനീയര്‍ പഞ്ചായത്ത് പ്രസിഡണ്ടന്റ് ജയ്‌മോള്‍ ജോണ്‍സന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ടൗണിലെ വ്യാപാരികളെ ഉള്‍പ്പെടുത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവില്‍ 100 വര്‍ഷം പഴക്കമുള്ള കലുങ്ക് പൊളിച്ചു പണിയുന്നതിനും വെള്ളകെട്ട് ഒഴിവാക്കുന്നതിനായി ഓട നിര്‍മിക്കാന്‍ തീരുമാനിച്ചതായും, ഒപ്പം പാലത്തിന്റെ വശങ്ങളിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായിയും പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സന്‍ പറഞ്ഞു.
What's Your Reaction?






