ജില്ലയില്‍ കൃഷിനാശമുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി കര്‍ഷക കോണ്‍ഗ്രസ്
ജില്ലയില്‍ കൃഷിനാശമുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി കര്‍ഷക കോണ്‍ഗ്രസ്

ഇടുക്കി: കടുത്ത വരള്‍ച്ചയില്‍ പൂര്‍ണമായി കൃഷിനാശമുണ്ടായ സ്ഥലങ്ങളില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കട്ടപ്പന വള്ളക്കടവിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. ഇത്തവണത്തെ വരള്‍ച്ചയില്‍ ജില്ലയിലെ 60% ത്തിലധികം കൃഷി ഇണങ്ങിക്കരിഞ്ഞു.ഏലം,കുരുമുളക്,കാപ്പി,കൊക്കോ, ജാതി ഉള്‍പ്പെടെയുള്ള വിളകള്‍ക്കാണ് കൂടുതല്‍ നാശം സംഭവിച്ചത്. ഇത് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. 257 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു എന്ന കൃഷിവകുപ്പിന്റെ കണക്കിനേക്കാള്‍ ഇരട്ടിയാണ് യഥാര്‍ത്ഥ കണക്കുകള്‍. അതില്‍ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. അമ്പതിനായിരത്തിലേറെ കര്‍ഷകരെ വരള്‍ച്ച ബാധിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി ഇരുന്നൂറ് ഹെക്ടര്‍ സ്ഥലത്തെ ഏലകൃഷി പൂര്‍ണമായി കരിഞ്ഞുണങ്ങി. ഈ സാഹചര്യത്തില്‍ ജില്ലയെ വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുക, ജില്ലയ്ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുക, ബാങ്ക് വായ്പകളില്‍ പലിശയിളവും, മൊറട്ടോറിയവും പ്രഖ്യാപിക്കുക,പുന കൃഷിക്ക് ആവശ്യമായ സഹായങ്ങള്‍ കര്‍ഷകരിലെത്തിക്കു തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക കോണ്‍ഗ്രസ് മുന്‍പോട്ട് വയ്ക്കുന്നത്. ജില്ലയില്‍ കൃഷി മന്ത്രി നടത്തിയ സന്ദര്‍ശനം വെറും പ്രഹസനമായിരുന്നുവെന്ന് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് ജോസ് മുത്തനാട്ട് പറഞ്ഞു.
വള്ളക്കടവ് പുളിക്കത്താഴെ മാത്തച്ചന്‍, വെള്ളിയാകുളം ബോബന്‍, കോഴിക്കോട് ദേവസ്യാച്ചന്‍, കളരിക്കല്‍ സാബു, വണ്ടകത്തില്‍ ജോയിച്ചന്‍ എന്നിവരുടെ കൃഷിയിടങ്ങളാണ് സന്ദര്‍ശിച്ചത്. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍, ഷജിമോള്‍ ഷാജി, പി ജെ ബാബു, കെ ഡി രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
What's Your Reaction?






