പതിനൊന്ന് വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍
പതിനൊന്ന് വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഇടുക്കി: പതിനൊന്ന് വയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്‌കനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. അണക്കര സ്വദേശി രാജു ചാക്കോയാണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വെള്ളത്തൂവല്‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അണക്കരയില്‍ പൂക്കട നടത്തുന്ന രാജു പൂപ്പാറ സ്വദേശിയും ഇയാളുടെ സുഹൃത്തുമായ സ്ത്രീയുടെ മകളെയാണ് പലതവണ ഉപദ്രവിച്ചത്. അവധി ദിവസങ്ങളില്‍ അണക്കരയില്‍ എത്തുമ്പോള്‍ ഇയാള്‍ ഉപദ്രവിച്ചിരുന്നതായി കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി വെളിപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






