ദേശീയ പണിമുടക്ക് കുമളിയില്‍ പൂര്‍ണം
ദേശീയ പണിമുടക്ക് കുമളിയില്‍ പൂര്‍ണം
ഇടുക്കി: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് കുമളി, ചക്കുപള്ളം, അണക്കര മേഖലകളില്‍ പൂര്‍ണം. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ തടസമില്ലാതെ കടന്നുപോയി. അവശ്യ സര്‍വീസുകളും നിരത്തിലിറങ്ങി. പെട്രോള്‍ പമ്പുകളും, മെഡിക്കല്‍ സ്റ്റോറുകളും തുറന്നുപ്രവര്‍ത്തിച്ചു. ടൗണുകളില്‍ പൊലീസിനെയും വിന്യസിച്ചിരുന്നു.
സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. കുമളിയിലെ തമിഴ്നാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസുകള്‍ സര്‍വീസ് നടത്തിയില്ല.
What's Your Reaction?