നാശംവിതച്ച് വേനല്‍മഴ: മൂന്നാറില്‍ മണ്ണിടിഞ്ഞ് വീടിന് കേടുപാട്

നാശംവിതച്ച് വേനല്‍മഴ: മൂന്നാറില്‍ മണ്ണിടിഞ്ഞ് വീടിന് കേടുപാട്

May 14, 2026 - 16:01
 0
നാശംവിതച്ച് വേനല്‍മഴ: മൂന്നാറില്‍ മണ്ണിടിഞ്ഞ് വീടിന് കേടുപാട്
This is the title of the web page

ഇടുക്കി: ദിവസങ്ങളായി തുടരുന്ന വേനല്‍മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍. മൂന്നാര്‍ രാജീവ് ഗാന്ധി നഗര്‍ സ്വദേശി അരുണ്‍ പാണ്ഡ്യന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. വീടിന് പിന്നിലെ മണ്‍തിട്ടയിടിഞ്ഞ് കല്ലുകള്‍ ഭിത്തിയിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ ഭിത്തിക്ക് ഇടിയുടെ ആഘാതത്തില്‍ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ മണ്ണിടിച്ചില്‍ ഭീഷണിയെക്കുറിച്ച് നേരത്തെതന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാലവര്‍ഷം തുടങ്ങാനിരിക്കെ, നിലവിലെ മണ്‍തിട്ട കൂടുതല്‍ ബലപ്പെടുത്തിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ സംഭവിക്കുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ഇനിയും മണ്ണും കല്ലും ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow