രാജകുമാരി വൈഎംസിഎ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി

രാജകുമാരി വൈഎംസിഎ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി

May 14, 2026 - 17:46
 0
രാജകുമാരി വൈഎംസിഎ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി
This is the title of the web page

ഇടുക്കി: രാജകുമാരി വൈഎംസിഎ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും മുന്‍ സംസ്ഥാന ചെയര്‍പേഴ്സണ്‍ കുമാരി കുര്യാസ് ഉദ്ഘാടനംചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വൈഎംസിഎ രാജകുമാരി മേഖലയിലെ മികച്ച രീതിയില്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് കുമാരി കുര്യാസ് പറഞ്ഞു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പി യു സ്‌കറിയ പ്രസിഡന്റായും അഡ്വ. സാജു ഇടപ്പാറ സെക്രട്ടറിയും ഷിന്റോ പാറയില്‍ ട്രഷററും ആയിട്ടുള്ള 12 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. പുതിയ ഭരണസമിതി ജൂണില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും. പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വൈഎംസിഎ അംഗങ്ങളായ ബോസ് പുത്തയത്ത്, ജോഷി വെട്ടിക്കാപിള്ളി എന്നിവരെ അനുമോദിച്ചു. യൂണിറ്റ് അംഗങ്ങള്‍ക്കുള്ള സമ്മാനവിതരണം നിയുക്ത പ്രസിഡന്റ് പി യു സ്‌കറിയ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഒ എ ജോണ്‍ അധ്യക്ഷനാ സെക്രട്ടറി അരുണ്‍ മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വര്‍ഗീസ് തോപ്പില്‍ കണക്കും അവതരിപ്പിച്ചു. പ്രമുഖ വൈഎംസിഎ നേതാക്കളും അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow