ചിന്നക്കനാലില്‍ വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു: 2 പേരുടെ നില ഗുരുതരം    

ചിന്നക്കനാലില്‍ വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു: 2 പേരുടെ നില ഗുരുതരം    

May 14, 2026 - 18:08
 0
ചിന്നക്കനാലില്‍ വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു: 2 പേരുടെ നില ഗുരുതരം    
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ പെരിയകനാലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട്ടിലെ ശിവകാശിയില്‍നിന്നുള്ള സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 16 പേരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്നാറില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം. പെരിയകനാലിലെ അപകടകരമായ കൊടുംവളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡില്‍ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ കുറച്ചുപേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow