ചിന്നക്കനാലില്‍ വിനോദസഞ്ചാരികളുടെ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരാള്‍ മരിച്ചു: 2 പേരുടെ നില ഗുരുതരം    

ചിന്നക്കനാലില്‍ വിനോദസഞ്ചാരികളുടെ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരാള്‍ മരിച്ചു: 2 പേരുടെ നില ഗുരുതരം    

May 14, 2026 - 18:22
 0
ചിന്നക്കനാലില്‍ വിനോദസഞ്ചാരികളുടെ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരാള്‍ മരിച്ചു: 2 പേരുടെ നില ഗുരുതരം    
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ പെരിയകനാലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പരലാച്ചി സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. തമിഴ്നാട്ടിലെ ശിവകാശിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തമിഴ്‌നാട് വിരുത് നഗര്‍ ജില്ലയിലെ പരലാച്ചി എന്ന സ്ഥലത്തുനിന്ന് എത്തിയ ഡ്രൈവറടക്കം 27  പേരടങ്ങുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം. കൊടുംവളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡില്‍നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 18 സ്ത്രീകളും 4 പുരുഷന്മാരും 6 കുട്ടികളുമടക്കം 28 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ 23 പേരെ മൂന്നാറിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. നില ഗുരുതരമായ രണ്ട് പേര്‍ ഉള്‍പ്പെടെ ആറ് പേരെ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow