വാഴത്തോപ്പ് വഞ്ചിക്കവലയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അന്വേഷണം വേണമെന്ന് നാട്ടുകാര്‍

വാഴത്തോപ്പ് വഞ്ചിക്കവലയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അന്വേഷണം വേണമെന്ന് നാട്ടുകാര്‍

May 15, 2026 - 10:27
May 15, 2026 - 10:47
 0
വാഴത്തോപ്പ് വഞ്ചിക്കവലയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അന്വേഷണം വേണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: വഞ്ചിക്കവലയില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി. വൈദ്യുതി വകുപ്പ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതിനിടെ പൈപ്പ് തകര്‍ന്നതായാണ് വിവരം. മണിക്കൂറുകളോളം വെള്ളം റോഡിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഒഴുകിപ്പോയി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഇത്തരത്തില്‍ വെള്ളം പാഴാകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ വര്‍ഷങ്ങളായി ഇടയ്ക്കിടെ പൊട്ടുന്നുണ്ടെങ്കിലും സ്ഥിരമായ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. പൈപ്പ് പൊട്ടല്‍ പതിവാകുന്നതോടെ പല പ്രദേശങ്ങളിലും ശുദ്ധജല വിതരണവും തടസപ്പെടുന്നുണ്ട്. കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി അമിത പ്രഷറില്‍ വെള്ളം വിടുന്നതാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണമെന്നും ആരോപണമുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി പഴകിയ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow