മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

Aug 11, 2024 - 23:07
 0
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
This is the title of the web page

ഇടുക്കി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ട മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കല്ല് പൊട്ടിച്ച് നീക്കി തുടങ്ങിയതോടെ ഗ്യാപ്പ് റോഡിലൂടെ ഒറ്റവരിയായി വാഹനങ്ങള്‍ കടന്നു പോയി തുടങ്ങി. പാതയോരത്ത് നിന്നും കല്ലും മണ്ണും റോഡിലേക്കിടിഞ്ഞെത്തിയാതാണ് ഗതാഗത തടസത്തിന് കാരണമായത്. മഴയുടെ ശക്തികുറഞ്ഞ സാഹചര്യത്തില്‍ കല്ല് പൊട്ടിച്ച് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.  മണ്ണിടിച്ചില്‍ ഭീഷണിയും യാത്രാ നിയന്ത്രണങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നവര്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.  ഇതില്‍ വിദ്യാര്‍ത്ഥികളാണ് ഏറ്റവും അധികം പ്രതിസന്ധി അഭിമുഖീകരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow