കല്ലാര്‍ പട്ടംകോളനി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കല്ലാര്‍ പട്ടംകോളനി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇടുക്കി: കല്ലാര്‍പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത മേഖലകളില്‍ വലിയ പുരോഗതിയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. 1.15 കോടി രൂപ മുതല്‍മുടക്കില്‍ 2850 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഒ.പി കൗണ്ടര്‍, പ്രീ ചെക്കപ്പ് ഏരിയ, രണ്ട് ഒ.പി മുറികള്‍, ഇന്‍ജക്ഷന്‍ റൂം, പ്രൊസീജ്യര്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്‌റ്റേഷന്‍, ഫാര്‍മസി, ഒ.ആര്‍.എസ് കോര്‍ണര്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, ഡ്രസിംഗ് റൂം, വെയ്റ്റിംഗ് ഏരിയ എന്നീ സൗകര്യങ്ങളുണ്ട്. പഴയ കെട്ടിടം പരിശോധന ലാബിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കും. രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. 3 ഡോക്ടര്‍മാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
യോഗത്തില്‍ പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേക്കുറ്റ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സരിതാ രാജേഷ്, ത്രിതല പഞ്ചായത്തംഗങ്ങളായ സി.വി ആനന്ദ്, ഷിനി സന്തോഷ്, എസ് മോഹനന്‍, പി.ടി ഷിഹാബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ.എം, ഡി.പി.എം ഡോ. ഖയാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.എന്‍ വിജയന്‍, കെ.ജി ഓമനക്കുട്ടന്‍, എം.എ വാഹിദ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ മോളമ്മ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






