മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ ചേര്‍ന്നു
മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ ചേര്‍ന്നു

ഇടുക്കി: അസംഘടിത തൊഴിലാളികളുടെ പട്ടികയില്‍ വിവാഹ ഏജന്റുമാരെയും ഏജന്‍സികളെയും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കട്ടപ്പനയില്‍ സംസ്ഥാന രക്ഷാധികാരി മീനാക്ഷി കയ്പ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ആര്‍ അയ്യപ്പന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ എം രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മിനി മുരളി, എം.ആര്‍. രാജു, ഒ.പി. കുഞ്ഞുമോന്‍, കെ.ജി. ചന്ദ്രന്‍, ഉഷ ബിനോയി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി വി സണ്ണി(പ്രസിഡന്റ്), മിനി മുരളി(സെക്രട്ടറി), ഉഷ ബിനോയി(ട്രഷറര്‍), ഒ പി കുഞ്ഞുമോന്‍(വൈസ് പ്രസിഡന്റ്), എം ആര്‍ രാജു(ജോയിന്റ് സെക്രട്ടറി), എം ആര്‍ അയ്യപ്പന്‍കുട്ടി(സംസ്ഥാന കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.
What's Your Reaction?






