സിഎസ്ഡിഎസ് ഇടുക്കി താലൂക്ക് നേതൃയോഗം കട്ടപ്പനയില്‍ ചേര്‍ന്നു
സിഎസ്ഡിഎസ് ഇടുക്കി താലൂക്ക് നേതൃയോഗം കട്ടപ്പനയില്‍ ചേര്‍ന്നു

ഇടുക്കി: സിഎസ്ഡിഎസ് ഇടുക്കി താലൂക്ക് നേതൃയോഗം കട്ടപ്പനയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം മോബിന്‍ ജോണി അധ്യക്ഷനായി. ഓഗസ്റ്റ് 28 അയ്യങ്കാളി ജന്മദിനം കട്ടപ്പനയില്‍ ആഘോഷിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് ബിജു പൂവത്താനീ, സെക്രട്ടറി മധു പാലത്തിങ്കല്‍, ട്രഷറര്‍ സന്തോഷ് കളരിക്കല്‍, വൈസ് പ്രസിഡന്റ് ലാല്‍ ബാബു ജോണ്‍, ജോയിന്റ് സെക്രട്ടറി തങ്കപ്പന്‍ പി കെ ഉള്‍പ്പെടെ 13 അംഗ ഭരണ സമിതിയെയാണ് തെരഞ്ഞെടുത്തത്.
What's Your Reaction?






