ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കണക്കെടുപ്പ് 27 വരെ
ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കണക്കെടുപ്പ് 27 വരെ

ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ വരയാടുകളുടെ കണക്കെടുപ്പ് നടത്താനൊരുങ്ങി വനംവകുപ്പ്. 27 വരെ കേരളവും തമിഴ്നാടും സംയുക്തമായി കണക്കെടുപ്പ് നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ 89 സെന്‍സസ് ബ്ലോക്കുകളിലും തമിഴ്നാട്ടിലെ 176 സെന്‍സസ് ബ്ലോക്കുകളിലും തുടര്‍ച്ചയായി നാലുദിവസം കണക്കെടുപ്പ് നടത്തും. കണക്കെടുപ്പിനായി ക്യാമറ ട്രാപ്പുകളും ഉപയോഗിക്കും. പരിചയസമ്പന്നരായ വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി കണക്കെടുപ്പില്‍ പ്രാവീണ്യമുള്ള വോളന്റീയര്‍മാരും ഉള്‍പ്പെടെ 1300ലേറെ ഉദ്യോഗസ്ഥര്‍ ടീമിലുണ്ട്. സെന്‍സസ് ടീം അംഗങ്ങള്‍ അതാത് ബ്ലോക്കുകളില്‍ ക്യാമ്പ് ചെയ്ത കണക്കെടുപ്പ് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അറേബ്യയിലും ഹിമാലയത്തിലും പശ്ചിമഘട്ടത്തിലുമായി ലോകത്തില്‍ തന്നെ ചുരുക്കം മേഖലകളില്‍ മാത്രം കാണപ്പെടുന്ന നീലഗിരി താര്‍ എന്ന വരയാടുകളുടെ ഏറ്റവും ആരോഗ്യപൂര്‍ണമായ ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നത് ഇരവികുളത്താണ്. വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് കൃത്യമായ കണക്കെടുപ്പ് നടത്തി സംരക്ഷണം ഉറപ്പാക്കുന്നത്.
What's Your Reaction?






