കുപ്രസിദ്ധ തട്ടിപ്പുകാരനായ തിരുവനന്തപുരം സ്വദേശിയെ കുമളി പൊലീസ് പിടികൂടി
കുപ്രസിദ്ധ തട്ടിപ്പുകാരനായ തിരുവനന്തപുരം സ്വദേശിയെ കുമളി പൊലീസ് പിടികൂടി
ഇടുക്കി: നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരന്‍ കുമളി പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സലാവുദ്ദീന്‍ (62) നാണ് അറസ്റ്റിലായത്. ഏഴുവര്‍ഷം മുമ്പ് കുമളി റോസാപ്പൂക്കണ്ടത്ത് ഹോംസ്റ്റേ വാടകയ്ക്ക് എടുക്കുകയും ഇത് മറ്റൊരാള്‍ക്ക് മറിച്ച് ഒറ്റിക്ക് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഉടമയ്ക്കും ഒറ്റിക്ക് എടുത്തയാള്‍ക്കും പണം തിരികെ ലഭിക്കാതെ വന്നതോടെ ഇവര്‍ ഇയാള്‍ക്കെതിരെ കുമളി പൊലീസില്‍ പരാതി നല്‍കി. കൂടാതെ നിരവധി പേരില്‍നിന്ന് പണം വാങ്ങിയതിന് 2013 മുതല്‍ ഇയാള്‍ക്കെതിരെ കുമളി പൊലീസില്‍ പരാതി ലഭിച്ചിരുന്നു. കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തിരുവനന്തപുരത്ത് വച്ച് ഇയാളെ കണ്ടുകിട്ടുന്നത്. കുമളി എസ്‌ഐ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?

