സേനാപതി മാര്‍ ബേസില്‍ സ്‌കൂളില്‍ രജത ജൂബിലി ആഘോഷിച്ചു
സേനാപതി മാര്‍ ബേസില്‍ സ്‌കൂളില്‍ രജത ജൂബിലി ആഘോഷിച്ചു
ഇടുക്കി: സേനാപതി മാര്‍ ബേസില്‍ വൊക്കേഷണല്‍ സ്‌കൂളില്‍ രജത ജൂബിലി ആഘോഷവും പൂര്‍വ വിദ്യാര്‍ഥി സംഗമവും എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിനിമ താരം ബിജുക്കുട്ടന്‍ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍ മുഖ്യപ്രഭാക്ഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അശോകന്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാക്ഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ ഫാ. എല്‍ദോസ് പോള്‍ പുല്‍പ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ബിനു പോള്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ധന്യ എസ് നായര്‍, ഡെയ്സി മാത്യു, പ്രോഗ്രാം കണ്‍വീനര്‍ കെ കെ മനോജ്, പിടിഎ പ്രസിഡന്റ് എ പി സിജോ, എം എസ് സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?