ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് തന്ത്രമാക്കാന്‍ നീക്കം: സര്‍ക്കാരിനെതിരെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്

ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് തന്ത്രമാക്കാന്‍ നീക്കം: സര്‍ക്കാരിനെതിരെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്

Jan 17, 2026 - 15:37
 0
ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് തന്ത്രമാക്കാന്‍ നീക്കം: സര്‍ക്കാരിനെതിരെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്
This is the title of the web page

ഇടുക്കി: പ്രസിദ്ധീകരിക്കാത്ത ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് തന്ത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതി. റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കിയെന്നു പറയുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നയം സമുദായിക വിരുദ്ധമാണ്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോലും തയാറായിട്ടില്ല. ക്രൈസ്തവര്‍ക്കും അവരുടെ സാമുദായിക ഉന്നമനത്തിനുവേണ്ടിയെന്നു പറയുന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പുറത്തുവിടാതെയുള്ള ചര്‍ച്ച വിവരാവകാശ നിഷേധമാണ്.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തെ മണ്ടന്‍മാരാക്കുംവിധമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. ക്രൈസ്തവരുടെ വിദ്യഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് 2023 മേയ് 17ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും രണ്ടര വര്‍ഷമായി ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞതായും ബാക്കി ഉടനെ ശരിയാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. ഒരു ക്രിസ്ത്യാനിപോലും അറിയാതെ ശിപാര്‍ശകള്‍ നടപ്പാക്കി നടപ്പാക്കിക്കഴിഞ്ഞുവെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇനിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടണം. സമുദായം അറിയാതെ അവര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാനും അവയെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭ്യമാക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സംസ്ഥാന പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow