അടിസ്ഥാന സൗകര്യങ്ങളില്ല: പഠിപ്പ് മുടക്കി ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍
അടിസ്ഥാന സൗകര്യങ്ങളില്ല: പഠിപ്പ് മുടക്കി ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍
ഇടുക്കി: ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ പഠിപ്പ് മുടക്കി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍. ആദ്യവര്‍ഷം ഉന്നയിച്ച ആവശ്യങ്ങള്‍പോലും പഠനം പൂര്‍ത്തിയാക്കേണ്ട അവസാന വര്‍ഷത്തിലും അധികൃതര്‍ സാധ്യമാക്കിയിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. മറ്റ് മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടി പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ലാബുകള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍ തുടങ്ങിയവ പോലും ലഭ്യമാക്കിയിട്ടില്ല. മെഡിക്കല്‍ കോളേജ് അങ്കണത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം പല കുട്ടികളും വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തതതായി സമരക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും വിശ്വാസയോഗ്യമല്ലന്നും തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
What's Your Reaction?