സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ ജോലി സമയം ഉയര്‍ത്തിയതില്‍ ഉത്തരവ് കീറി പ്രതിഷേധിച്ച് കെജിഎംഒഎ
സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ ജോലി സമയം ഉയര്‍ത്തിയതില്‍ ഉത്തരവ് കീറി പ്രതിഷേധിച്ച് കെജിഎംഒഎ
ഇടുക്കി: സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ ജോലി സമയം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് കെജിഎംഒഎ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഉത്തരവ് കീറി പ്രതിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലൂടെ ഡോക്ടര്‍മാരുടെ ജോലി സമയം ഏകപക്ഷിയമായി ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെജിഎംഒഎ ആരോപിച്ചു. സംസ്ഥാനത്തെ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ നിലവിലില്ല. പല ഡോക്ടര്‍മാരും രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യേണ്ട സാഹചര്യമുള്ളപ്പോഴാണ് ഡ്യൂട്ടി സമയം ഇനിയും വര്‍ധിപ്പിക്കുന്നത്. നിലവിലുള്ള ഒഴിവുകള്‍ മുഴുവന്‍ നികത്തുകയും വര്‍ധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിന് അനുപാതികമായി പുതിയ തസ്തികകള്‍ സൃഷ്ടിയ്ക്കുകയും ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുക മാത്രമല്ല മനുഷ്യ വിഭവശേഷി വര്‍ധിപ്പിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. പൊതുജനങ്ങളെ ശുശ്രൂഷിക്കാന്‍ ഡോക്ടര്‍മാര്‍ പ്രതിജ്ഞബദ്ധരാണെന്നും ഒഴിവുകള്‍ നികത്താതെ കൂടുതല്‍ ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്നത് ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്നവര്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വരും ദിവസങ്ങളിലും സമരം തുടരാനാണ് സംഘടനയുടെ തീരുമാനം. അതേ സമയം ആശുപത്രിയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെയായിരിക്കും പ്രതിഷേധം നടത്തുകയെന്നും കെജിഎംഒഎ അറിയിച്ചു.
What's Your Reaction?