മുന്‍ എംഎല്‍എ വാഴൂര്‍ സോമന്റെ ഒന്നാം ചരമവാര്‍ഷികാനുസ്മരണം 23ന് വണ്ടിപ്പെരിയാറില്‍ 

മുന്‍ എംഎല്‍എ വാഴൂര്‍ സോമന്റെ ഒന്നാം ചരമവാര്‍ഷികാനുസ്മരണം 23ന് വണ്ടിപ്പെരിയാറില്‍ 

Aug 20, 2026 - 14:18
 0
മുന്‍ എംഎല്‍എ വാഴൂര്‍ സോമന്റെ ഒന്നാം ചരമവാര്‍ഷികാനുസ്മരണം 23ന് വണ്ടിപ്പെരിയാറില്‍ 
This is the title of the web page

ഇടുക്കി: അന്തരിച്ച മുന്‍ എംഎല്‍എ വാഴൂര്‍ സോമന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 21ന് രാവിലെ 10ന് പഴയ പാമ്പനാറിലുള്ള വാഴൂര്‍ സോമന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും. 23-ന് രാവിലെ 11ന് വണ്ടിപ്പെരിയാര്‍ സാംസ്‌കാരിക നിലയത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി  സുനീര്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ ജോസ് ഫിലിപ്പ്, ഇ എസ് ബിജിമോള്‍, എം വൈ ഔസേപ്പ്, സി യു ജോയി, ജയാ മധു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ വി ആര്‍ ശശി, എം കെ പ്രിയന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍  നേതാക്കളായ ജോസ് ഫിലിപ്പ്, വി കെ ബാവക്കുട്ടി, കെ ജെ ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow