കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു

കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു

Aug 20, 2026 - 15:42
 0
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ കട്ടപ്പന ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന്‍ മുഖ്യാതിഥിയായി. കട്ടപ്പന ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസ്എ അധ്യാപിക ശ്രീജാമോള്‍ എന്‍ ഓണസന്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ കട്ടപ്പന സ്റ്റേഷനിലെ എഎസ്‌ഐ മഞ്ജു സി വി, എസ്.സിപിഒമാരായ ജോസഫ് വി. എം, അനൂപ് എം എസ്, സുനീഷ്‌കുമാര്‍ പി വി എന്നിവരെ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ഭാരവാഹികളായ സാജു പട്ടരുമഠം, അഡ്വ. എം കെ തോമസ്, സിജോമോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഓണസദ്യയും ഒരുക്കിയിരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow