വളഞ്ഞങ്ങാനത്ത് സഞ്ചാരികളുടെ തിരക്കേറുന്നു: സുരക്ഷയില്ലാത്തത് ആശങ്ക

വളഞ്ഞങ്ങാനത്ത് സഞ്ചാരികളുടെ തിരക്കേറുന്നു: സുരക്ഷയില്ലാത്തത് ആശങ്ക

Aug 20, 2026 - 14:09
 0
വളഞ്ഞങ്ങാനത്ത് സഞ്ചാരികളുടെ തിരക്കേറുന്നു: സുരക്ഷയില്ലാത്തത് ആശങ്ക
This is the title of the web page

ഇടുക്കി: ഹൈറേഞ്ചില്‍ മഴ ശക്തമായതോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും സജീവമായി. ഇതോടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും വെള്ളച്ചാട്ടം കാണാനും പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാനുമെത്തുന്നത്. കുമളിയില്‍നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന വിദേശ വിനോദ സഞ്ചാരികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും വെള്ളച്ചാട്ടത്തിനുസമീപം നിന്ന് റീല്‍ എടുക്കാനും ചിത്രം പകര്‍ത്താനും എത്താറുണ്ട്. സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ പ്രദേശത്തെ വഴിയോരക്കച്ചവടക്കാര്‍ക്കും തിരക്കേറി. ഒഴുക്കുള്ള സമയത്ത് വെള്ളച്ചാട്ടത്തിനുസമീപം റീല്‍ പകര്‍ത്താന്‍ ഇറങ്ങുന്നവര്‍ക്ക് സുരക്ഷാ ഭീഷണി ഏറെയാണ്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന സഞ്ചാരികള്‍ കുട്ടികളുമൊത്ത് സമീപത്തെ പടിക്കെട്ട് ഇറങ്ങി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് പോകുന്നത് പതിവാണ്. ഒഴുക്കുള്ള സമയത്ത് കുട്ടികള്‍ വെള്ളച്ചാട്ടത്തില്‍ പെട്ടാല്‍ താഴെയുള്ള കൊക്കയില്‍ പതിക്കാം. ഇവിടെ ആളുകള്‍ വെള്ളത്തില്‍ വീഴാതിരിക്കാന്‍ ഇരുമ്പ് അഴി ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അവ മലവെള്ളപ്പാച്ചിലില്‍ മരം ഒഴുകിയെത്തിയതോടെ ഒടിഞ്ഞും വളഞ്ഞും നശിച്ച നിലയിലാണ്. ഇവരുടെ സുരക്ഷക്കായി മുമ്പ് പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ പൊലീസിന്റെ സാനിധ്യമില്ലാത്തതിനാല്‍ റോഡിലേക്ക് ഇറക്കി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും വര്‍ധിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow