കതിരെല്ലാം പതിരായി: കഞ്ഞിക്കുഴി മക്കുവള്ളി പാടശേഖരത്തെ നെല്ലിന് അജ്ഞാത രോഗം
കതിരെല്ലാം പതിരായി: കഞ്ഞിക്കുഴി മക്കുവള്ളി പാടശേഖരത്തെ നെല്ലിന് അജ്ഞാത രോഗം
ഇടുക്കി: കഞ്ഞിക്കുഴി മക്കുവള്ളി പാടശേഖരത്തെ നെല്ലിന് അജ്ഞാത രോഗം ബാധിച്ച് 40 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചു. കര്‍ഷകര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൃഷിഭവനില്‍നിന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും രോഗം എന്താണെന്ന് കണ്ടെത്താനായില്ല. സര്‍ സി പിയുടെ കാലത്ത് ഭക്ഷ്യ ദാരിദ്ര്യം നേരിടുന്നതിനായി സര്‍ക്കാര്‍ നേരിട്ട് കര്‍ഷകരെ കുടിയിരുത്തിയ പ്രദേശമാണ് മക്കുവള്ളി. മറ്റുള്ളവയേ അപേക്ഷിച്ച് കൃഷി ചെലവ് കൂടുതലാണെങ്കിലും പരമ്പരാഗത കൃഷി എന്ന രീതിയിലാണ് ഇവിടെ ഓരോ വര്‍ഷവും നെല്‍കൃഷി ചെയ്തുവരുന്നത്. ഓരോ വര്‍ഷവും ഒരു ഹെക്ടറില്‍നിന്ന് ശരാശരി 1500 കിലോ മുതല്‍ 2500 കിലോ വരെ നെല്ല് മക്കുവള്ളി പാടശേഖരത്തില്‍ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ 150 കിലോപോലും ലഭിക്കില്ല എന്നാണ് കര്‍ഷകര്‍ പറഞ്ഞു. കതിരാവേണ്ട നെല്ല് മുഴുവന്‍ പതിരായി മാറിയതോടെ ഒരു വര്‍ഷത്തെ അദ്ധ്വാനം പാഴായി എന്നും ചെലവിനായി മാത്രം ലക്ഷത്തിലധികം രൂപ നഷ്ടമായെന്നും കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയും ധനസഹായവും ലഭിച്ചാല്‍ മാത്രമേ മക്കുവള്ളിയിലെ കര്‍ഷകര്‍ക്ക് കൃഷി തുടരാന്‍ സാധിക്കുകയുള്ളു.
What's Your Reaction?