കോണ്‍ഗ്രസ് കട്ടപ്പനയില്‍ കരിങ്കൊടി പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കോണ്‍ഗ്രസ് കട്ടപ്പനയില്‍ കരിങ്കൊടി പ്രകടനവും പ്രതിഷേധ യോഗവും നടത്തി

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനം കരിദിനമായി ആചരിച്ച് യുഡിഎഫ്. ഇതിന്റെ ഭാഗമായി കട്ടപ്പന മണ്ഡലം കമ്മിറ്റി കരിങ്കൊടി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടികുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഗതികേടായി മാറിയിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ നൂറാം ദിനത്തിലാണ് പിണറായി ഗവണ്‍മെന്റ് വാര്‍ഷികാഘോഷവുമായി എത്തിയിരിക്കുന്നത്. പാവപ്പെട്ടവരുടെ നെഞ്ചില്‍ കയറി നിന്നാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഭരണം നടക്കുന്നത്. പിഎസ്സി ഉദ്യോഗാര്‍ഥികളുടെ നീതി ചവിട്ടി തേക്കപ്പെടുന്നു. പൊലീസ് സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥരുടെ പീഡനവും കള്ളക്കേസും വ്യാപകമാകുന്നു. ആശുപത്രി സേവനങ്ങളിലും ക്ഷേമ പെന്‍ഷനിലും സാധനങ്ങളുടെ വിലയിലും എല്ലാം സാധാരണക്കാര്‍ക്ക് തീര്‍ത്തും ദുരിതമായി മാറുകയാണ് ഇ സര്‍ക്കാര്‍. കേരളത്തിന്റെ ധനസമ്പത്ത് തന്നെ ഇപ്പോള്‍ തകരുന്ന സ്ഥിതിയാണുള്ളതെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. മണ്ഡലം ചെയര്‍മാന്‍ സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നേതാക്കളായ തോമസ് രാജന്‍, കെ ജെ ബെന്നി, ഫിലിപ്പ് മലയാറ്റ്, ജോസ് മുത്തനാട്ട്, സിനു വാലുമേല്‍, ജോയ് കുടക്കച്ചിറ, ബീന ടോമി, ജോയി ആനിത്തോട്ടം, സിബി പാറപ്പായി, ഷാജി വെള്ളമാക്കല്‍, പ്രശാന്ത് രാജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






