നവകേരള സദസ്: എല്‍ഡിവൈഎഫ് കൂട്ടയോട്ടം സംഘടിപ്പിച്ചു
നവകേരള സദസ്: എല്‍ഡിവൈഎഫ് കൂട്ടയോട്ടം സംഘടിപ്പിച്ചു

ഇടുക്കി: നവകേരള സദസിന്റെ പ്രചരണാര്‍ഥം എല്‍ഡിവൈഎഫ് ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഫ്‌ളാഗ് ഓഫ് ചെയ്തു. ഉപ്പുതറ മേച്ചേരിക്കടയില്‍ നിന്നാരംഭിച്ച് പാലം ജങ്ഷന്‍ ചുറ്റി ഉപ്പുതറ ടൗണില്‍ സമാപിച്ചു. സമാപന യോഗം പഞ്ചായത്ത് അംഗം സജിമോന്‍ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, ബ്ലോക്ക് സെക്രട്ടറി ജ്യോതിഷ്ചന്ദ്രന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി കലേഷ് കുമാര്‍, പ്രവര്‍ത്തകരായ വിജേഷ്, സനീഷ് തുടങ്ങിയര്‍ നേതൃത്വം നല്‍കി. 12ന് വണ്ടിപ്പെരിയാറിലാണ് പീരുമേട് നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നത്.
What's Your Reaction?






