കാമാക്ഷി പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു
കാമാക്ഷി പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കുടുംബശ്രീ അംഗമായ അടക്കനാട്ട് റോസമ്മയെയും കരിമ്പനക്കല്‍ മേരിയമ്മയേയും ആദരിച്ചു. കുടുംബശ്രീ ജില്ലാതല മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ പ്രഹ്ലാദന്‍, ജിന്റു ബിനോയി, ചിഞ്ചുമോള്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ബിനോയി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം വി ജോര്‍ജ്, സിഡിഎസ് മെമ്പര്‍ സെക്രട്ടറി നജീം എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






