ജ്യേഷ്ഠനെ കബളിപ്പിച്ച് 1.15 കോടി തട്ടി: കഞ്ഞിക്കുഴി സ്വദേശി അറസ്റ്റില്‍
ജ്യേഷ്ഠനെ കബളിപ്പിച്ച് 1.15 കോടി തട്ടി: കഞ്ഞിക്കുഴി സ്വദേശി അറസ്റ്റില്‍

ഇടുക്കി: സ്ഥലംവാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ജ്യേഷ്ഠസഹോദരന്റെ പക്കല്‍ നിന്ന് 1.15 കോടി രൂപ തട്ടിയെടുത്ത അനുജനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കല്ലിങ്കല്‍ ബിനു പോള്‍(52) ആണ് സഹോദരന്‍ ബിജു പോളിന്റെ പരാതിയില്‍ പിടിയിലായത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.
അമേരിക്കയില്‍ ജോലി ചെയ്യുന്ന ബിജുവിന് മൂന്നേക്കര്‍ ഭൂമി വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് വന്‍ തുക വാങ്ങിയത്. രണ്ട് ആളുകളില്‍ നിന്നായി 59 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി. പിന്നീട് ബിജുവിനെ കബളിപ്പിക്കാനായി വസ്തുവില 1.15 കോടി രൂപയാണെന്ന് കാണിച്ച് മറ്റൊരു കരാര്‍ ഉണ്ടാക്കി. തുടര്‍ന്ന് ഇവരുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ബിജു 82 ലക്ഷം രൂപ അയച്ചു. ബാക്കി 33 ലക്ഷം രൂപ പിന്നീട് കൈപ്പറ്റി. നാട്ടിലെത്തിയ ബിജു വസ്തുവിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പട്ടയമില്ലെന്ന വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ ഒളിവില്‍ പോയ ബിനുവിനെ കോതമംഗലത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
What's Your Reaction?






