തങ്കമണി സെന്റ് തോമസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
തങ്കമണി സെന്റ് തോമസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: തങ്കമണി സെന്റ് തോമസ് സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും ആഘോഷിച്ചു. ഇടുക്കി രൂപത മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. രജത ജൂബിലിയോട് അനുബന്ധിച്ച് സ്‌കൂള്‍ അങ്കണത്തില്‍ നിര്‍മിച്ച പുതിയ ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കര്‍മവും തനതു ഫണ്ട്, എംപി, എംഎല്‍എ ഫണ്ടുകളും ശുചിത്വ മിഷന്‍ ഫണ്ടും ഉപയോഗിച്ച് സ്‌കൂളില്‍ പൂര്‍ത്തീകരിച്ച വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയല്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. 24 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഹൈസ്‌കൂള്‍ അധ്യാപിക സിമിലി കെ ജെയ്ക്കിന് രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ മൊമെന്റോ നല്‍കി അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പുത്തന്‍പുരയില്‍ പരിപാടിയില്‍ അധ്യക്ഷനായി. ഫാ. മാത്യു കോണിക്കല്‍, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുഞ്ചേരി, ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി വി വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ ജോയ് കാട്ടുപാലം, റെജി മുക്കാട്ട്, ഫാ. ജോസ് മാറാട്ടില്‍, ഫാ. ജോസഫ് കുമ്പളംതാനം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജയിംസ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോബിന്‍ കളത്തിക്കാട്ടില്‍, തോമസ് ജോര്‍ജ്, എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിനീത വര്‍ഗീസ്, പിടിഎ പ്രസിഡന്റ് അഭിലാഷ് ജോസഫ്, ലിസമ്മ ജോസഫ്, അതുല്‍ ഷൈജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?